ഗവർണർ പദവി എടുത്ത് കളയാൻ അഭിപ്രായ രൂപീകരണം വേണമെന്ന് പി ജയരാജൻ

jayarajan

കേന്ദ്രസർക്കാരിന്റെ ഏജന്റായി ഗവർണർ പ്രവർത്തിക്കാൻ പാടില്ലെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. ചാൻസലർ കൂടിയായ ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു. ഗവർണർ പദവി എടുത്തുകളയാൻ അഭിപ്രായ രൂപീകരണം വേണമെന്നും പി ജയരാജൻ പറഞ്ഞു. 

ഗവർണർ ഭരണഘടനയെയും സുപ്രീം കോടതിയെയും പരിഹസിക്കുകയാണ്. ജി സുധാകരന്റെ വിമർശനം എന്തെന്ന് അറിയില്ല. രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്. പാർട്ടി പ്രവർത്തകർ വിനീതരായി പ്രവർത്തിക്കണം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും പി ജയരാജൻ പറഞ്ഞു.
 

Share this story