ലുലു ഗ്രൂപ്പിൽ ജോലി നേടാൻ അവസരം

Job Lulu

വിദേശ രാജ്യത്ത് ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  ലുലു ഗ്രൂപ്പ് ഇപ്പോൾ നിരവധി വിദേശരാജ്യങ്ങളിലേക്ക് (മിഡിൽ ഈസ്റ്റ്) നിലവിലുള്ള ജോലി ഒഴിവുകളിലേക്ക്  കേരളത്തിൽ വച്ച് മെഗാ ഇന്റർവ്യൂ നടക്കും.തൃശ്ശൂർ, ആലപ്പുഴ ജില്ലകളിൽ വെച്ചിട്ടാണ് ഇന്റർവ്യൂ നടക്കുന്നത്.പുരുഷ ഉദ്യോഗാർത്ഥികൾക്കാണ്  താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ട് ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക.

ജോലി സാധ്യതയുള്ള രാജ്യങ്ങളുടെ ലിസ്റ്റ് ചുവടെ നൽകുന്നു

▪️ ഖത്തർ

▪️ സൗദി അറേബ്യ

▪️ ബഹ്റൈൻ

▪️ ഒമാൻ

▪️UAE

▪️ ഇറാൻ

▪️ ഇറാക്ക്

▪️ തുർക്കി

▪️ ജോർദാൻ

▪️ അഫ്ഗാനിസ്ഥാൻ

ജോലി വിവരങ്ങളും, വിദ്യാഭ്യാസ യോഗ്യത വിവരങ്ങളും

സെയിൽസ്മാൻ/ ക്യാഷ്യർ

യോഗ്യത : പ്ലസ് ടു പാസ്സായിരിക്കണം കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം. 20 വയസ്സ് മുതൽ 28 വയസ്സ് വരെയാണ് ഇതിലേക്കുള്ള പ്രായപരിധി

കുക്ക്, സാൻവിച്ച്, ഷവർമ & സലാഡ് മേക്കർ, ബേക്കർ, കോൺഫെക്ഷനർ, ബുച്ചർ, ഫിഷ്മോഗർ, ടൈലർ, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, പ്ലംബർ, മോഷൻ ഗ്രാഫിക് ഡിസൈനർ, ഗ്രാഫിക് ഡിസൈനർ, ആർട്ടിസ്റ്റ് ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

23 വയസ്സിനും 35 വയസ്സിനും ഇടയിലുള്ളവരായിരിക്കണം.

അക്കൗണ്ടന്റ്: കൊമേഴ്സ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും, മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

സെയിൽസ്/ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് : MBA മാർക്കറ്റിംഗ്, മൂന്നുവർഷത്തെ പ്രവർത്തിപരിചയം

ഇന്റർവ്യൂ നടക്കുന്ന തിയതി, സ്ഥലം, മറ്റു വിവരങ്ങൾ ചുവടെ 

തൃശ്ശൂർ : ജനുവരി 18 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ ലുലു കൺവെൻഷൻ സെന്റർ (ഹയാത്ത്) പുഴക്കൽ വച്ച് ഇന്റർവ്യൂ നടക്കും.

ആലപ്പുഴ :2024 ജനുവരി 20 രാവിലെ 9 മണി മുതൽ വൈകുന്നേരം 3 വരെ കൃഷ്ണ കൺവെൻഷൻ സെന്റർ, പഴവീട് ക്ഷേത്ര റോഡ്, തിരുവമ്പാടി വെച്ച് ഇന്റർവ്യൂ നടക്കും

മുകളിൽ പറഞ്ഞിട്ടുള്ള യോഗ്യത ഉള്ള ഉദ്യോഗാർഥികൾ കൊടുത്തിരിക്കുന്ന തിയതിക്കു തന്നെ നേരിട്ട് ഇന്റർവ്യൂ അറ്റന്റ് ചെയ്യുക.ജോലി നേടുക.

വിശദമായ ബയോഡേറ്റ, കളർ പാ‌സ്പോർട്ട് കോപ്പി, ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ വിദ്യാദ്യാസ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഹാജരാക്കണം

Share this story