ലൈഫ് മിഷൻ അഴിമതിയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

assembly

ലൈഫ് മിഷൻ അഴിമതിയിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. മാത്യു കുഴൽനാടൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഫ്‌ളാറ്റിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കോടികൾ കോഴ വാങ്ങിയതും അറസ്റ്റിലായതും ഇ ഡി ഒഴിച്ചുള്ള അന്വേഷണങ്ങൾ നിലച്ചതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്

എന്നാൽ ലൈഫ് മിഷനിലെ അടിയന്തര പ്രമേയം അടിസ്ഥാനമില്ലാത്ത പ്രശ്‌നമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സമാന വിഷയം നേരത്തെ ഈ സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. പഴയ വീഞ്ഞും പഴയ കുപ്പിയും പഴയ ലേബലുമാണ്. ആൾ മാത്രം മാറിയെന്നേയുള്ളുവെന്നും മന്ത്രി പരിഹസിച്ചു.
 

Share this story