വിധികർത്താവിനെ എസ്എഫ്‌ഐ കൊലപ്പെടുത്തിയെന്ന തരത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം: പി എം ആർഷോ

arsho

കേരളാ യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ വിധികർത്താവിന്റെ ആത്മഹത്യയിൽ വിഡി സതീശൻ നടത്തിയ ആരോപണത്തിന് മറുപടിയുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. വിധി കർത്താവിന്റെ ആത്മഹത്യയിൽ എസ് എഫ് ഐ കൊലപ്പെടുത്തി എന്ന നിലയിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്ന് പിഎം ആർഷോ പറഞ്ഞു

മാർഗം കളി മത്സരം കഴിഞ്ഞ് ഉടൻ തന്നെ പല മത്സരാർഥികളും പരാതിയുമായി രംഗത്തുവന്നിരുന്നു. വിധി കർത്താക്കൾ ചിലർ ചില കോളേജുകളുമായി ബന്ധപ്പെട്ടതായി മനസ്സിലായി. പിന്നീട് ഇത് വിജിലൻസിനെ അറിയിക്കുക മാത്രമാണ് യൂണിവേഴ്‌സിറ്റി ഭാരവാഹികൾ ചെയ്തത്

തുടർന്നാണ് അന്വേഷണമുണ്ടായത്. കോഴ വാങ്ങിയെന്ന് ഒരു മാധ്യമങ്ങളോടും എസ് എഫ് ഐ പറഞ്ഞിട്ടില്ല. നിയമപരമായി ചെയ്യേണ്ടതേ എസ് എഫ് ഐ ചെയ്തിട്ടുള്ളു. മാധ്യമങ്ങളാണ് കോഴ ആരോപണം ഉയർത്തി ചർച്ച ചെയ്തതെന്നും ആർഷോ പറഞ്ഞു.
 

Share this story