പ്രതിപക്ഷ പ്രതിഷേധം: നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
Mar 21, 2023, 10:55 IST

നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയ സാഹചര്യത്തിൽ ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി. ഈ മാസം 30 വരെയാണ് നേരത്തെ സഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്. സഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് അവതരിപ്പിച്ചത്.
സർക്കാർ നിലപാടുകളിൽ പ്രതിഷേധിച്ച് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചിരുന്നു. അൻവർ സാദത്ത്, ടിജെ വിനോദ്, കുറുക്കോളി മൊയ്തീൻ, എകെഎം അഷ്‌റഫ്, ഉമ തോമസ് എന്നിവരാണ് സത്യാഗ്രഹം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയത്.