ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ സഭയിൽ പ്ലക്കാർഡുകളുമേന്തി പ്രതിഷേധിച്ച് പ്രതിപക്ഷം

assembly

നിയമസഭയിൽ പ്ലക്കാർഡുമേന്തി പ്രതിഷേധിച്ച് പ്രതിപക്ഷം. ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെയാണ് ചോദ്യോത്തരവേളയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തുവന്നത്. അതേസമയം നിയമസഭയിൽ ഇന്ന് നന്ദിപ്രമേയ ചർച്ചക്ക് തുടക്കമായി. നയം പറയാൻ മടിച്ച ഗവർണർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം. 

ആശുപത്രികളിലെ മരുന്ന് ക്ഷാമം ചൂണ്ടിക്കാട്ടിയും പ്രതിപക്ഷം സഭയിൽ ബഹളം വെച്ചു. ആശുപത്രികളിൽ മരുന്ന് ഇല്ലെന്ന് അനൂപ് ജേക്കബ് ആരോപിച്ചു. എന്നാൽ എംഎൽഎ സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പരാമർശം പിൻവലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
 

Share this story