നാലാം ദിവസവും സഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം; ബാനർ പിടിച്ചു മാറ്റാൻ നിർദേശം നൽകി സ്പീക്കർ

sabha

നിയമസഭയിൽ തുടർച്ചയായ നാലാം ദിവസവും പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങി പിന്നാലെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്കുതർക്കം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ബോഡി ഷേമിംഗ് പരാമർശവും വിഡി സതീശൻ സഭയിൽ ഉന്നയിച്ചു. 

ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതോടെ പ്രതിപക്ഷം ബാനറുമായി നടത്തുളത്തിലിറങ്ങി. ബാനർ പിടിച്ചു വാങ്ങാൻ വാച്ച് ആൻഡ് വാർഡിനോട് സ്പീക്കർ നിർദേശിച്ചത് ബഹളം ശക്തമാക്കി. 

ബാനറുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ നിന്ന് പ്രതിഷേധിക്കുകയാണ്. എന്നാൽ ചെയറിന് മുന്നിൽ ബാനർ പിടിക്കരുതെന്ന നിലപാടിലാണ് സ്പീക്കർ. ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിലാണ് ദിവസങ്ങളായി സഭയിൽ പ്രതിഷേധം നടക്കുന്നത്.
 

Tags

Share this story