സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; കാലവർഷം 3 ദിവസത്തിനുള്ളിൽ എത്തും

സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത ആറ് ദിവസം മഴ തുടരാനാണ് സാധ്യത. തെക്കൻ തമിഴ്‌നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. 

ഇന്ന് തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും

മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്‌
 

Share this story