മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്;ബെവ്‌കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

high court

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബീവറേജസ് കോർപറേഷന് ഹൈക്കോടതി നോട്ടീസ്. ബെവ്‌കൊ ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. കോട്ടയം ഡിസിസി വൈസ് പ്രസിഡാന്റാണ് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. 

ബെവ്കോയുടെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് ഹർജിയിൽ പറയുന്നു. ബെവ്കോയെ കൂടാതെ എക്സൈസ് കമ്മീഷണർക്കും അഡീഷണൽ സെക്രട്ടറിയ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസിൽ വിശദീകരണം നൽകണം. ഇതിന് ശേഷമാകും വാദം നടക്കുക. 

നേരത്തെ ഇതിനെതിരെ കെസിബിസി അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. ഹർജി ഇന്ന് പരിഗണിക്കവേയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.

Tags

Share this story