​സി.ഐ നിയമന പട്ടികയിൽ അഴിച്ചുപണി; 64 സ്റ്റേഷനുകളിൽ പുതിയ ഇൻസ്പെക്ടർമാർ: 274 പേർക്ക് സ്ഥലംമാറ്റം

പോലീസ്

തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ (എസ്.എച്ച്.ഒ) ചുമതലകളിൽ വ്യാപകമായ അഴിച്ചുപണി. സർക്കിളുകളിലും പ്രധാന സ്റ്റേഷനുകളിലുമായി 274 സർക്കിൾ ഇൻസ്പെക്ടർമാർക്കാണ് (സി.ഐ) ആഭ്യന്തര വകുപ്പ് പുതിയ സ്ഥലംമാറ്റവും നിയമനവും നൽകി ഉത്തരവിറക്കിയത്.

​സംസ്ഥാനത്തെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ പുതിയ സി.ഐമാർ എസ്.എച്ച്.ഒമാരായി ചുമതലയേൽക്കും. ബാക്കി 210 പേരെ വിവിധ സർക്കിളുകളിലേക്കും മറ്റ് അന്വേഷണ ചുമതലകളിലേക്കുമാണ് മാറ്റിയിരിക്കുന്നത്.

​പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കാനും ക്രമസമാധാന പരിപാലനം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് ഈ വൻ മാറ്റം. പുതിയ ഉത്തരവ് അനുസരിച്ച് അടിയന്തരമായി ചുമതലയേൽക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Tags

Share this story