പി സി ജോർജും ജനപക്ഷം സെക്കുലർ പാർട്ടിയും ബിജെപിയിലേക്ക്; ലയനം ഉടൻ

pc

പി സി ജോർജ് ബിജെപിയിലേക്ക്. ജനപക്ഷം സെക്കുലർ പാർട്ടി ബിജെപിയിൽ ലയിക്കുമെന്ന് പി സി ജോർജ് അറിയിച്ചു. ബിജെപിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. നദിയിൽ തോട് ചേരുന്നു, അത്രയെ പറയാനാകൂ എന്ന് പിസി ജോർജ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമുണ്ടാകും. പത്തനംതിട്ടയിൽ സ്ഥാനാർഥിയാകണമെന്ന നിർബന്ധമില്ലെന്നും പിസി ജോർജ് പറഞ്ഞു

ഇന്ത്യയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച പ്രധാനമന്ത്രി ഉണ്ടായിരിക്കുകയാണ്. നെഹ്‌റു മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഇത്രയും പ്രഗത്ഭനായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് പിന്തുണ നൽകുന്നതാണ് ശരിയെന്നാണ് പാർട്ടിയിലെ എല്ലാവരുടെയും അഭിപ്രായം. സീറ്റൊന്നും ഒരു പ്രശ്‌നവുമില്ലെന്നും പി സി ജോർജ് പറഞ്ഞു.
 

Share this story