പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയം ഉറപ്പാണെന്ന് പി സി ജോർജ്; തോമസ് ഐസക് മൂന്നാം സ്ഥാനത്താകും

pc

പത്തനംതിട്ടയിൽ മത്സരിക്കുമെന്ന സൂചന നൽകി ബിജെപിയിൽ ചേർന്ന പി സി ജോർജ്. മത്സരിക്കണമെന്ന് പലരും ആവശ്യമുന്നയിച്ചു. ലോക്‌സഭയിൽ മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണനയിൽ ഇല്ലെന്ന് പിസി ജോർജ് പറഞ്ഞു. കോട്ടയത്ത് സ്ഥാനാർഥിയായേക്കുമെന്ന അഭ്യൂഹത്തോടായിരുന്നു പ്രതികരണം

പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയം ഉറപ്പാണ്. തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പോകും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചെന്നും പിസി ജോർജ് പറഞ്ഞു. തനിക്ക് സ്വാധീനമുള്ള പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്‌സഭ മണ്ഡലം ആവശ്യപ്പെടാനാണ് പി സി ജോർജിന്റെ നിലപാട്.
 

Share this story