പി ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും; തീരുമാനം ഡിസിസി യോഗത്തിൽ

indira

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയറാകും. നിലവിൽ ഡെപ്യൂട്ടി മേയറായ ഇന്ദിര പയ്യാമ്പലം ഡിവിഷനിൽ നിന്നാണ് വിജയിച്ചത്. ഇന്ദിരയെ മേയറാക്കാൻ കണ്ണൂർ ഡിസിസി തീരുമാനിച്ചു. ഇന്ദിരയ്ക്ക് പുറമെ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ പേരും സജീവ പരിഗണനയിലുണ്ടായിരുന്നു. ഇത്തവണ കോർപ്പറേഷനിൽ മേയർ വനിതാ സംവരണമാണ്.

കോൺഗ്രസ് വിമത ഉൾപ്പെടെ 4 സ്ഥാനാർഥികൾ മത്സരിച്ച പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്. 2015ൽ കണ്ണൂർ കോർപറേഷൻ ആയതുമുതൽ ഇന്ദിര കൗൺസിലറാണ്. മൂന്നു തവണയും മത്സരിച്ചത് മൂന്നു ഡിവിഷനുകളിലാണ്.

2020ൽ യുഡിഎഫ് അധികാരത്തിലെത്തിയപ്പോൾ കോൺഗ്രസിലെ ടി ഒ മോഹനനാണ് മേയർ ആയത്. മൂന്ന് വർഷം കഴിഞ്ഞപ്പോൾ മുസ്ലിം ലീഗിലെ മുസ്ലിഹ് മഠത്തിലിന് അധികാരം കൈമാറി. ആദ്യം കെ ഷബീലയും പിന്നീട് പി ഇന്ദിരയും ഡെപ്യൂട്ടി മേയറാവുകയായിരുന്നു.

Tags

Share this story