ആകാശിനെ തള്ളിപ്പറയാൻ സാക്ഷാൽ പി ജയരാജൻ തന്നെ തില്ലങ്കേരിയിലെത്തും

jayarajan

ആകാശ് തില്ലങ്കേരിക്കെതിരെ കടുത്ത നീക്കമാരംഭിച്ച് സിപിഎം. തില്ലങ്കേരിയിൽ പോയി ആകാശിനെതിരെ പ്രസംഗിക്കാൻ പി ജയരാജനെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി. ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നാണ് നേതാക്കളുടെ പൊതുവികാരം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും പാർട്ടി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

പി ജയരാജന്റെ കടുത്ത ആരാധകരായാണ് ആകാശ് തില്ലങ്കേരിയും കൂട്ടാളികളും അറിയിപ്പെടുന്നത്. ഇതാണ് പി ജയരാജനെ തന്നെ ഇവർക്കെതിരെ സംസാരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ആകാശ് അടക്കമുള്ളവർ രാത്രിയായാൽ സ്വർണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവുമാണ് നടത്തുന്നതെന്ന് പാർട്ടി ഒരു വർഷം മുമ്പ് തന്നെ വെളിപ്പെടുത്തിയിരുന്നു

ഇതിനിടെയാണ് ഷുഹൈബിനെ വധിച്ചത് പാർട്ടി നിർദേശത്തെ തുടർന്നാണെന്ന് സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തി സിപിഎമ്മിനെ ആകാശ് വെട്ടിലാക്കിയത്. ഇതോടെയാണ് പി ജയരാജൻ തന്നെ തില്ലങ്കേരിയിലെത്തി ആകാശിനെ തള്ളിപ്പറയണമെന്ന് സിപിഎം തീരുമാനിച്ചത്.
 

Share this story