പി വി അൻവറിന്റെ ആരോപണം: വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

VD Satheeshan

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം. പി വി അൻവർ എംഎൽഎ നിയമസഭയിൽ നടത്തിയ 150 കോടിയുടെ അഴിമതി ആരോപണത്തിലാണ് അന്വേഷണം. കേരളാ കോൺഗ്രസ് എം നേതാവ് എ എച്ച് ഹഫീസാണ് സതീശനെതിരെ പരാതി നൽകിയത്

വിജിലൻസ് ഡി.വൈ.എസ്.പി സി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വി ഡി സതീശൻ 150 കോടി കൈപ്പറ്റിയെന്നാണ് പി വി അൻവർ നിയമസഭയിൽ ആരോപിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസുകാരിൽ നിന്ന് മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം സതീശന് ലഭിച്ചെന്നാണ് ആരോപണം

കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നു. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. കർണാടകയിലെ ഐടി ലോബിക്ക് വേണ്ടിയാണ് കെ റെയിലിനെ എതിർത്തതെന്നും പി വി അൻവർ ആരോപിച്ചിരുന്നു.
 

Share this story