എ ടി എസ് തലവൻ സ്ഥാനത്ത് നിന്നും പി വിജയൻ ഐപിഎസിനെ മാറ്റി; പകരം ചുമതല നൽകിയില്ല
Wed, 26 Apr 2023

തീവ്രവാദ വിരുദ്ധ സേന തലവൻ സ്ഥാനത്തു നിന്നും പി വിജയൻ ഐപിഎസിനെ മാറ്റി. ഡിജിപിക്ക് മുമ്പാകെ റിപ്പോർട്ട് ചെയ്യാനാണ് പി വിജയന് ലഭിച്ച നിർദേശം. പകരം നിയമനം നൽകിയിട്ടില്ല. കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് തീവ്രവാദ വിരുദ്ധ സേനയുടെ പുതിയ തലവൻ. 1999 ബാച്ച് ഐപിഎസ് ഓഫീസറായ പി വിജയൻ തീരദേശ പോലീസിന്റെയും ബുക്ക് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെയും ചുമതല വഹിച്ചിരുന്നു.