പടയപ്പ വീണ്ടും മൂന്നാറിലെ ജനവാസ മേഖലയിൽ; കുണ്ടള ഭാഗത്ത് കൃഷി വ്യാപകമായി നശിപ്പിച്ചു

padayappa

മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടുമിറങ്ങി കാട്ടാന പടയപ്പ. കുണ്ടള എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചതായി നാട്ടുകാർ പറയുന്നു. പടയപ്പ ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്. ആശങ്കയിലാണ് തോട്ടം തൊഴിലാളികൾ. 

ലയങ്ങളുമായി ചേർന്ന് കൃഷി ചെയ്തിരുന്ന വിളകളാണ് പടയപ്പ നശിപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തത്. വനം വകുപ്പിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്നും. ആർ ആർ ടി സംഘമെത്തി കാട്ടാനയെ പ്രദേശത്ത് നിന്ന് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തൃശ്ശൂർ അതിരപ്പിള്ളിയിലും കാട്ടാനക്കൂട്ടം ഇറങ്ങി. നാല് കാട്ടാനകളാണ് അതിരപ്പിള്ളി പ്ലാന്റേഷന് സമീപമുള്ള ജനവാസ മേഖലയിൽ ഇറങ്ങിയിരിക്കുന്നത്. വെള്ളപ്പാറ ഭാഗത്താണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്. 

Tags

Share this story