അരിക്കൊമ്പൻ തിരികെ പെരിയാർ കടുവ സാങ്കേതത്തിൽ; രണ്ട് ദിവസമായി അതിർത്തി കടന്നിട്ടില്ല

arikomban

 അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ തിരികെ എത്തി. മുല്ലക്കുടിയിലാണ് നിലവിൽ അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനിടയിൽ അതിർത്തി കടന്ന് അരിക്കൊമ്പൻ പോയിട്ടില്ലെന്ന് വനംവകുപ്പ് പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി അതിർത്തിയിൽ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വനമേഖലയിൽ ചുറ്റിത്തിരിയുകയായിരുന്നു അരിക്കൊമ്പൻ

രണ്ട് കിലോ മീറ്റർ ഉള്ളിലേക്ക് കേരളത്തിൻറെ വനത്തിൽ എത്തിയ കൊമ്പൻ പിന്നീട് അതിർത്തിയിലെത്തി തമിഴ്‌നാട് വനമേഖലയിൽ സഞ്ചരിക്കുകയായിരുന്നു. ദിവസേന ഏഴ് മുതൽ എട്ട് കിലോ മീറ്റർ വരെ കൊമ്പൻ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇന്നലെ രാവിലെ മുതൽ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിന് ഉള്ളിൽ തന്നെയായിരുന്നു ഉള്ളത്.

Share this story