കോൺഗ്രസിന്റെ കാര്യം പത്മജ നോക്കേണ്ട; തൃശ്ശൂരിൽ മാത്രമായി പാർട്ടിയിൽ പ്രശ്‌നമില്ലെന്നും മുരളീധരൻ

muraleedharan

ബിജെപിയിൽ ചേർന്ന സഹോദരി പത്മജ വേണുഗോപാലിനെതിരെ കെ മുരളീധരൻ. പത്മജ കോൺഗ്രസിന്റെ കാര്യം നോക്കേണ്ട. പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ പരിഹരിക്കും. തൃശ്ശൂർ മാത്രമായി പ്രശ്‌നമില്ല. സെമി കേഡർ ഒന്നുമല്ല വേണ്ടത്. താഴെക്കിടയിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് വേണ്ടത്

നേതൃത്വം മാറിയതു കൊണ്ട് കാര്യമില്ല. തൃശ്ശൂരിൽ യുഡിഎഫിന് പരാജയഭീതിയില്ല. സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടായി. ജാവേദ്കർ-ഇപി കൂടിക്കാഴ്ച അതിന്റെ ഭാഗമാണ്. 

സംഘടനാ സംവിധാനത്തിന്റെ ദൗർബല്യം എല്ലായിടത്തും ഉണ്ട്. കെ സുധാകരന്റെ മടങ്ങിവരവിൽ വിവാദങ്ങളുടെ ആവശ്യമില്ല. സംഘടനാ ദൗർബല്യം പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പരിഹരിക്കും. മുൻ അനുഭവം വെച്ച് പ്രവർത്തനം ശക്തമാക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

Share this story