പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവം, ബിജെപിക്ക് അംഗത്വ ഫീസ് ലഭിക്കുമെന്ന ഗുണം മാത്രം: വെള്ളാപ്പള്ളി

vellappally natesan

പത്മജയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്മജയെ കൊണ്ട് ബിജെപിക്ക് അംഗത്വ ഫീസ് ലഭിക്കുന്നതല്ലാതെ മറ്റൊരു ഗുണവുമില്ല. പത്മജ കാണിച്ചത് പാരമ്പര്യ സ്വഭാവമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

പത്മജയുടെ പിതാവ് കരുണാകരനും പാർട്ടി വിട്ട് പോയിട്ടുണ്ട്. ബന്ധം ഉപേക്ഷിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞത് കടന്ന കൈ ആയിപ്പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം ബിഡിജെഎസ് സീറ്റുകളിൽ മാറ്റമുണ്ടാകുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമാകുമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു

ബിഡിജെഎസും ബിജെപിയും ഒരു കുടുംബമാണ്. കുടുംബത്തിൽ ചില അഡ്‌ജെസ്റ്റുമെന്റുകൾ സ്വാഭാവികമായി ഉണ്ടാകുമെന്നും തുഷാർ പറഞ്ഞു.
 

Share this story