പത്മജയുടെ ബിജെപി പ്രവേശനം കോൺഗ്രസിന്റെ തകർച്ചയുടെ തുടക്കം മാത്രം: കെ സുരേന്ദ്രൻ

K Surendran

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം കോൺഗ്രസിന്റെ തകർച്ചയുടെ തുടക്കം മാത്രമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബിജെപിയെ വിമർശിക്കുന്നവർ പലരും ബിജെപിയിൽ വരും. 

കെ മുരളീധരൻ കോൺഗ്രസിനെ ചതിച്ച് സിപിഎമ്മിൽ പോയ ആളാണ്. ബിജെപിയിൽ ആര് ചേരുന്നതും ഉപാധികളില്ലാതെയാണ്. അഭിമന്യുവിന്റെ കൊലപാതകികളെ സംരക്ഷിക്കുന്നത് സിപിഎം ആണെന്നും സുരേന്ദ്രൻ ആരോപിച്ചു

സുപ്രധാന രേഖകൾ നഷ്ടമായത് യാദൃശ്ചികമല്ല. സിപിഎമ്മാണ് രേഖകൾ നശിപ്പിച്ചത്. ഉദ്യോഗസ്ഥ കളിയില്ല, രാഷ്ട്രീയക്കളിയാണ് പിന്നിൽ. രേഖകൾ നഷ്ടപ്പെട്ടത് എങ്ങനെയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
 

Share this story