പാലായിൽ ജോസ് കെ മാണിക്ക് അടി പതറി; വിജയമുറിപ്പിച്ച് മാണി സി കാപ്പൻ

പാലായിൽ ജോസ് കെ മാണിക്ക് അടി പതറി; വിജയമുറിപ്പിച്ച് മാണി സി കാപ്പൻ

സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ മത്സരം നടന്ന പാലാ നിയമസഭാ മണ്ഡലത്തിൽ മാണി സി കാപ്പൻ വിജയമുറപ്പിച്ചു. കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയെയാണ് മാണി സി കാപ്പൻ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നത്. കാപ്പൻ ക്യാമ്പ് വിജയാഹ്ലാദം ആരംഭിച്ചു ഖളിഞ്ഞു

മാണി സി കാപ്പൻ പതിനൊന്നായിരത്തിലധികം വോട്ടുകളുടെ ലീഡാണ് നിലവിലുള്ളത്. എൽ ഡി എഫിലേക്ക് വന്ന ജോസ് കെ മാണിക്ക് വ്യക്തിപരമായി കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. മുന്നണി വൻ വിജയം കരസ്ഥമാക്കുമ്പോഴും ജോസ് കെ മാണി പരാജയപ്പെടുന്നത് കേരളാ കോൺഗ്രസിലും രാഷ്ട്രീയ യുദ്ധങ്ങൾക്ക് തുടക്കമിടും

ഇടത് എംഎൽഎ ആയിരുന്ന മാണി സി കാപ്പൻ പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കാൻ തീരുമാനിച്ചതോടെയാണ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോയത്. ഈ നീക്കം അദ്ദേഹത്തിന് വിജയമാകുകയും ചെയ്തു.

Share this story