പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 10, 2025, 12:10 IST

പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീരയാണ്(29) മരിച്ചത്.
ഇന്നലെ ഭർത്താവുമായി പിണങ്ങി മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. രാത്രി 11 മണിയോടെ ഭർത്താവ് അനൂപ് എത്തി മീരയെ കൂട്ടിക്കൊണ്ടുപോയി.
ഇതിന് ശേഷമാണ് മീര മരിച്ചെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.