പാലക്കാട് ഷൊർണൂരിൽ വയോധികനെ വാടക വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 3, 2025, 08:23 IST

പാലക്കാട് ഷൊർണൂരിൽ വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കുംഭാരംകുന്ന് സ്വദേശി വലിയപീടിയേക്കൽ ഹസൻ മുബാറക്(64)ആണ് മരിച്ചത്
ഇന്നലെ രാത്രിയിലാണ് മാമ്പറ്റ പടിയിലെ വാടക വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഷൊർണൂർ പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തു
പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ മറ്റ് അസ്വാഭാവികതകളില്ലെന്ന് പോലീസ് പറയുന്നു.