പാലക്കാട് ബിജെപിയിൽ രൂക്ഷ തർക്കം: തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്ന് പ്രമീള ശശിധരൻ

prameela

പാലക്കാട് ബിജെപിയിലെ പടലപ്പിണക്കം പൊട്ടിത്തെറിയിലേക്ക്. സ്ഥാനാർഥി പട്ടികയെ ചൊല്ലിയാണ് തർക്കം രൂക്ഷമാകുന്നത്. പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായിട്ടാണെന്ന് നഗരസഭ മുൻ അധ്യക്ഷ പ്രമീള ശശിധരൻ കുറ്റപ്പെടുത്തി. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയെന്നാണ് വിമർശനം

സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത് ഇന്നലെ വൈകിട്ടാണ്. സംസ്ഥാന നേതൃത്വത്തോട് താൻ അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷനിൽ തന്നെ ക്ഷണിച്ചില്ല. തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്നും പ്രമീള ശശിധരൻ ആരോപിച്ചു

ചെയർപേഴ്‌സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും ക്ഷണിക്കാറില്ല. ക്ഷണിച്ച പരിപാടിയിൽ കക്ഷി രാഷ്ട്രീയം നോക്കാതെ പോകാറുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിട്ടതും അതുകൊണ്ടാണെന്ന് പ്രമീള ശശിധരൻ പറഞ്ഞു
 

Tags

Share this story