പാലക്കാട്ടെ കോൺഗ്രസിനെ ബാധിച്ച ക്യാൻസർ; ഷാഫിക്കെതിരെ പോസ്റ്ററുകൾ

shafi

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ പാലക്കാട് നഗരത്തിൽ പോസ്റ്ററുകൾ. ജില്ലാ പ്രസിഡന്റ് ടി എച്ച് ഫിറോസ് ബാബുവിന്റെയും ഷാഫിയുടെയും ഏകാധിപത്യവും ഗ്രൂപ്പിസവും അവസാനിപ്പിക്കം എന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകൾ. ഷോഫി ഫാൻസ് പാലക്കാട്ടെ കോൺഗ്രസിന് ബാധിച്ച ക്യാൻസർ ആണെന്നും പോസ്റ്ററിൽ ആരോപിക്കുന്നു

മതം പരിചയാക്കി, കാല് നക്കി സീറ്റ് തരപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളും ഷാഫിക്കെതിരെയുണ്ട്. ഷാഫിയുടെ മണ്ഡലത്തിൽ പലയിടങ്ങളിലായാണ് പോസ്റ്ററുകൾ.
 

Share this story