പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഎമ്മിൽ ചേർന്നു

vijayan

പാലക്കാട് കോൺഗ്രസ് ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു. ഷൊർണൂർ നഗരസഭാംഗം കൂടിയായ ഷൊർണൂർ വിജയനാണ് സിപിഎമ്മിൽ ചേർന്നത്

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് വിജയൻ പാർട്ടിയിൽ ചേർന്നത്. ആത്മാർഥതയില്ലാത്തവരാണ് പാലക്കാട്ടെ കോൺഗ്രസ് നേതൃത്വമെന്ന് വിജയൻ ആരോപിച്ചു. 

കോൺഗ്രസ് വഴി തെറ്റി സഞ്ചരിക്കുകയാണ്. കോൺഗ്രസ് വർഗീയതക്ക് കൂട്ടുനിൽക്കുകയാണെന്നും ഇതിനാലാണ് താൻ സിപിഎമ്മിലേക്ക് വന്നതെന്നും ഷൊർണൂർ വിജയൻ പറഞ്ഞു.
 

Share this story