പാലക്കാട് എംഡിഎംഎയും കഞ്ചാവുമായി അഞ്ച് പേർ എക്‌സൈസിന്റെ പിടിയിൽ

md

പാലക്കാട് എംഡിഎംഎയും കഞ്ചാവുമായി അഞ്ച് പേർ പിടിയിൽ. ത്രിക്കടേരി എണ്ണക്കണ്ടം ഭാഗത്ത് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ് ഷമീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരിമരുന്ന് പിടിച്ചെടുത്തത്. 22.5 ഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്നും പിടികൂടിയത്

വാഴൂർ സ്വദേശി അബ്ദുൽ മെഹറൂഫ്, ആറ്റാശേരി സ്വദേശികളായ ഷെമീർ അലി, ഷാഹുൽ ഹമീദ്, മുഹമ്മദ് ജംഷീർ, മുഹമ്മദ് ഷമീർ എന്നിവരാണ് പിടിയിലായത്. ഏതാനും നാളുകളായി മെഹറൂഫിനെ എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു.
 

Share this story