പാലക്കാട് മണ്ണാർക്കാട് ആദിവാസി യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

Police

പാലക്കാട് ആദിവാസി യുവാവിന് വെട്ടേറ്റു. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയിലാണ് സംഭവം. വെറ്റിലചോല കോളനിയിലെ തങ്കമണിയുടെ മകൻ കണ്ണനാണ് പരിക്കേറ്റത്. 

സംഭവത്തിൽ കണ്ണന്റെ അയൽവാസിയായ സനീഷിനെ മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11.30 നാണ് സംഭവമുണ്ടായത്. 

സാരമായി പരിക്കേറ്റ കണ്ണനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share this story