നെടുമ്പാശ്ശേരിയിൽ 40 ലക്ഷം രൂപയുടെ സ്വർണവുമായി പാലക്കാട് സ്വദേശി പിടിയിൽ

nedumbassery

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 40 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 805 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയിൽ നിന്നും വന്ന പാലക്കാട് സ്വദേശി റിഷാദിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്

Share this story