വീട്ടമ്മക്ക് ഗുരുതര പരുക്കേറ്റതിന് പിന്നാലെ പാലക്കാട് രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

pig

പാലക്കാട് കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചതിന് പിന്നാലെ രണ്ട് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. പുലർച്ചെ മൂന്നരയോടെയാണ് പന്നികൾ പിടിയിലായത്

തത്ത എന്ന സ്ത്രീയെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ തത്ത തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ പുറകിൽ നിൽക്കുമ്പോഴാണ് ഇവരെ കാട്ടുപന്നി ആക്രമിച്ചത്

തൊഴിലുറപ്പ് തൊഴിലാളിയാണ് തത്ത. നാട്ടുകാർ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് വനംവകുപ്പ് എത്തി കാട്ടുപന്നികളെ കൊന്നത്.
 

Share this story