ആർ എൽ വി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട് വിക്ടോറിയ കോളേജ്

rlv

സത്യഭാമ എന്ന നർത്തകിയുടെ വർണ, ജാതി അധിക്ഷേപം നേരിട്ട നർത്തകൻ ആർഎൽവി രാമകൃഷ്ണന് വേദിയൊരുക്കി പാലക്കാട് വിക്ടോറിയ കോളേജ്. ഇന്നുച്ചയ്ക്ക് നടക്കുന്ന കോളേജ് ഡേ സെലിബ്രേഷനിൽ ആർഎൽവി രാമകൃഷ്ണൻ മുഖ്യാതിഥിയാകും. കെ എസ് യു ഭരിക്കുന്ന യൂണിയനാണ് വേദിയൊരുക്കുന്നത്

കറുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. വ്യാപക പ്രതിഷേധമാണ് സത്യഭാമയുടെ വർണ, ജാതി വെറിക്കെതിരെ ഉയരുന്നത്.

സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. പരാതി നൽകുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ട്. കലാരംഗത്ത് പുതുതായി ആളുകൾക്ക് കടന്നു വരാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണൻ പറഞ്ഞു.

Share this story