പാലക്കാട് കാട്ടുപന്നിയെ ഇടിച്ച ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
Sat, 11 Mar 2023

പാലക്കാട് വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ആയക്കാട് സ്‌കൂളിന് സമീപത്ത് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം. പന്നിയെ ഇടിച്ച ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവറായ അബ്ദുൽ ഹക്കീമാണ് മരിച്ചത്. യാത്രക്കാരായ വാസന്തി, 15 വയസ്സുകാരൻ ആദർശ് രാജ്, പത്ത് വയസുകാരൻ ആദിദേവ് എന്നിവർക്ക് പരുക്കേറ്റു