പാലക്കാട് യുവാവ് കുഴഞ്ഞുവീണ് മരിച്ചു; സൂര്യഘാതമെന്ന് സംശയം

sabareesh

പാലക്കാട് മണ്ണാർക്ക് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. എതിർപ്പണം ശബരിനിവാസിൽ പി രമണയുടെയും അംബുജത്തിന്റെയും മകൻ ആർ ശബരീഷാണ്(27) മരിച്ചത്

ബുധനാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ ശബരീഷിനെ ഉടനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

സൂര്യാഘാതമാണോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. പോസ്റ്റുമോർട്ടം കഴിഞ്ഞാലെ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു
 

Share this story