പാലാരിവട്ടം പാലം അഴിമതി: ഇ ഡി അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി

ibrahim

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. കേസിൽ ഇ ഡി അന്വേഷണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഇബ്രാഹിംകുഞ്ഞ് നേരത്തെ അന്വേഷണത്തിനെതിരെ സ്‌റ്റേ വാങ്ങിയിരുന്നു

പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ പത്ത് കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നേരത്തെ ഇ ഡി അന്വേഷണത്തിന് ഉത്തരവിട്ടത്.
 

Share this story