പാണക്കാട് അബ്ബാസലി തങ്ങൾ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്
Wed, 22 Feb 2023

പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങളെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു. പി അബ്ദുൽ ഹമീദ് എംഎൽഎ ആണ് ജനറൽ സെക്രട്ടറി. അഷറഫ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു. ഇസ്മായിൽ മൂത്തേടം, എംകെ ബാവ, എംഎ ഖാദർ, ഉമ്മർ അറക്കൽ, സൈതലവി മാസ്റ്റർ, കുഞ്ഞാപ്പു ഹാജി, പി എസ് എച്ച് തങ്ങൾ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.