പാണക്കാട് മണ്ണിടിച്ചിൽ; മണ്ണ് നീക്കം തുടരുന്നു, ഗതാഗതം പുനഃസ്ഥാപിക്കൽ വിദഗ്ധ പരിശോധനയ്ക്ക് ശേഷം

പാണക്കാട്

മലപ്പുറം പാണക്കാട് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായുള്ള മണ്ണ് നീക്കം ചെയ്യൽ ഇന്നും തുടരുന്നു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

ഇന്നലെ റോഡിലെ മണ്ണ് നീക്കം ചെയ്യാൻ കഴിഞ്ഞെങ്കിലും വൈകിട്ട് മഴ ശക്തമായതോടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും കുമിഞ്ഞുകൂടിയ മണ്ണ് പൂർണമായും നീക്കം ചെയ്യാനാണ് ഇന്നത്തെ ശ്രമം.

അതേസമയം, മണ്ണ് പൂർണമായും മാറ്റിയാലും വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ റോഡിലൂടെ ഗതാഗതം പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം അന്തിമ തീരുമാനം എടുക്കൂ. മഴ വീണ്ടും ശക്തമായാൽ പ്രദേശത്ത് കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന ആശങ്കയാണ് അധികൃതർ പങ്കുവയ്ക്കുന്നത്. അതിനാൽ സുരക്ഷ ഉറപ്പാക്കിയ ശേഷമേ ഗതാഗതത്തിന് അനുമതി നൽകൂ

Tags

Share this story