മർദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

salim

മധ്യസ്ഥ ചർച്ചക്കിടെ മർദനമേറ്റ് തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായ സലീം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരാണ് കസ്റ്റഡിയിലായത്. കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ദാമ്പത്യ പ്രശ്‌നവുമായി ബന്ധപ്പെട്ട മധ്യസ്ഥ ചർച്ചക്കിടെയാണ് സലീം മണ്ണേൽ മർദനമേറ്റ് മരിച്ചത്

യുവതിയുടെ ബന്ധുക്കളാണ് കസ്റ്റഡിയിലുള്ളത്. കൊല്ലം പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പ്രസിഡന്റുമാണ് സലീം മണ്ണേൽ. മഹൽ സെക്രട്ടറി ഷമീറിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സലീമിനെയും ആക്രമിച്ചത്. നെഞ്ചിൽ ഇടിക്കുകയും ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു.
 

Share this story