പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; കാന്റീൻ തകർത്തു
Sun, 12 Mar 2023

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. അരിക്കൊമ്പന്റെ ആക്രമണത്തിൽ പന്നിയാർ എസ്റ്റേറ്റിലെ കാന്റീൻ തകർന്നു. കാന്റീൻ നടത്തിപ്പുകാരനായ എഡ്വിൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. സംഭവ സമയത്ത് എഡ്വിൻ മാത്രമാണ് കാന്റീനിൽ ഉണ്ടായിരുന്നത്. അരിക്കൊമ്പനെ കണ്ട് എഡ്വിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കാട്ടാന പുറകേയെത്തി ആക്രമിക്കാൻ ശ്രമിച്ചു. തൊട്ടടുത്തുണ്ടായിരുന്ന ലയത്തിൽ കയറിയാണ് എഡ്വിൻ രക്ഷപ്പെട്ടത്.