പാനൂർ ബോംബ് സ്‌ഫോടനക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം

amal

പാനൂർ ബോംബ് സ്‌ഫോടനക്കേസ് പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സിപിഎം. കേസിലെ പ്രതി അമൽ ബാബുവിനെ മീത്തലെ കുന്നോത്ത് പറമ്പ് ബ്രാഞ്ച് സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്. നിലവിലെ സെക്രട്ടറിക്ക് പ്രവർത്തിക്കാനുള്ള അസൗകര്യത്തെ തുടർന്നാണ് മാറ്റം. 

നേരത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത അമൽ ബാബുവിനെ അന്വേഷണത്തിന് ശേഷം തിരിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പാനൂർ പുളിയതോടിന് അടുത്ത് നിർമാണത്തിലിരുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്

സംഭവത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിൽ മരിച്ചയാൾ അടക്കം 15 പ്രതികളാണ് കേസിലുള്ളത്. പതിനഞ്ച് പേരും ഡിവൈഎഫ്‌ഐ, സിപിഎം പ്രവർത്തകരാണ്.
 

Tags

Share this story