പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ സിംഗപ്പൂരിലേക്ക് കടന്നതായി സൂചന

rahul

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുൽ വിദേശത്തു കടന്നതായി സൂചന. സിംഗപ്പൂരിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായാണ് സൂചന. അതേസമയം പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

അതേസമയം പെൺകുട്ടിക്ക് ഭർത്താവിൽ നിന്ന് ശാരീരിക ആക്രമണം നേരിട്ടതായി ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. നെറ്റിയിൽ ഇടി കൊണ്ട് ചതഞ്ഞതിന് സമാനമായ പാടുകളുണ്ട്. ചുണ്ടിലും കഴുത്തിലും കൈയ്ക്കും പരുക്കുണ്ടെന്നും ഡോക്ടറുടെ കുറിപ്പിൽ പറയുന്നു. സിടി സ്‌കാനിനും എല്ലുരോഗ വിദഗ്ധനെയും കാണിക്കാനും കുറിപ്പിൽ നിർദ്ദേശമുണ്ട്.

എന്നാൽ രാഹുൽ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് രാഹുലിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. പെൺകുട്ടി കാമുകനെ വിളിച്ചത് മോൻ കണ്ടുപിടിച്ചിരുന്നു. ഇതായിരുന്നു പ്രശ്‌നമെന്നും അമ്മ പ്രതികരിച്ചു.
 

Share this story