പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം

Rahul

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിയുടെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു

അറസ്റ്റ് രേഖപ്പെടുത്തിയാൽ സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ രാഹുലിന്റെ അമ്മ ഉഷാ കുമാരിയും സഹോദരി കാർത്തികയും രണ്ടും മൂന്നും പ്രതികളാണ്. 

സ്ത്രീധന പീഡനക്കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരുവരും മുൻകൂർ ജാമ്യം തേടിയത്. ചോദ്യം ചെയ്യലിന് രണ്ട് തവണ ഹാജരാകാൻ അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇരുവരും എത്തിയിരുന്നില്ല
 

Share this story