പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുലിനായുള്ള അന്വേഷണം വിദേശത്തേക്കും

rahul

കോഴിക്കോട് പന്തീരങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്കും. രാഹുൽ സിംഗപ്പൂരിലേക്ക് കടന്നതായും ബംഗളൂരുവിൽ തന്നെ ഒളിവിൽ കഴിയുന്നതായും റിപ്പോർട്ടുകളുണ്ട്. വിദേശത്തേക്ക് കടന്നോയെന്ന് സ്ഥിരീകരിക്കുന്നതിനും കണ്ടെത്തുന്നതിനുമായി കേരളാ പോലീസ് ഇന്റർപോളിന്റെ സഹായം തേടും

യുവതിയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കും. കേസിൽ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസിപി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് നടപടികളിലേക്ക് കടന്നത്. രാഹുലും ബന്ധുക്കളും തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ മൊഴിയിലുണ്ട്. രാഹുൽ രാജ്യം വിട്ട സാഹചര്യത്തിൽ കടുത്ത നടപടി വേണമെന്നാണ് പൊലീസ് തലപ്പത്ത് നിന്നുള്ള നിർദേശം.

പോലീസിന്റെ വീഴ്ചയാണ് രാഹുൽ രക്ഷപ്പെടാൻ കാരണമായതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പന്തീരങ്കാവ് എസ്എച്ച്ഒ സരിനെ സസ്‌പെൻഡ് ചെയ്തു. നോർത്ത് സോൺ ഐജി കെ സേതുരാമന്റേതാണ് നടപടി.
 

Share this story