പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്: പരാതിയില്ലെന്ന് യുവതി, സത്യവാങ്മൂലം നൽകി

Rahul

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ നീക്കം. പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി. പ്രതിഭാഗത്തിനാണ് യുവതി സത്യവാങ്മൂലം നൽകിയത്. വീട്ടുകാർ പറഞ്ഞത് അനുസരിച്ചാണ് എല്ലാം ചെയ്തതെന്നും പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം കള്ളമാണെന്നും യുവതി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയില്ലെന്ന് സത്യവാങ്മൂലം നൽകിയത്

പ്രതിഭാഗം യുവതിയെ സ്വാധീനിച്ചിട്ടുണ്ടോയെന്ന സംശയം നിലനിൽക്കെയാണ് യുവതിയുടെ അടുത്ത നടപടി. യുവതി  നൽകിയ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ് പ്രതിഭാഗം. ഇന്നലെ രണ്ട് വീഡിയോകൾ യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 

കേസിലെ പ്രതിയായ രാഹുൽ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും പരാതിയിൽ പറഞ്ഞതെല്ലാം കള്ളമാണെന്നും വെളിപ്പെടുത്തിയാണ് യുവതി ആദ്യ വീഡിയോ പങ്കുവെച്ചത്. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും സുരക്ഷിതയാണെന്നും പറഞ്ഞായിരുന്നു രണ്ടാമത്തെ വീഡിയോ പുറത്തുവിട്ടത്. ഒരാഴ്ചയായി യുവതിയെ കുറിച്ച് വിവരമൊന്നുമില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നു.
 

Share this story