പന്തീരങ്കാവ് ഗാർഹിക പീഡനം: പെൺകുട്ടിക്ക് എല്ലാവിധത്തിലുള്ള സഹായവും നൽകുമെന്ന് പി സതീദേവി

sathidevi

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പെൺകുട്ടിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നൽകുമെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി. പൊലീസ് സേനയ്ക്കുള്ളിൽ നിയമങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാകണം. പെൺകുട്ടിയെ ഫോണിൽ വിളിച്ച് സംസാരിച്ചു.

ഇത്തരം പീഡനങ്ങൾ വിദ്യാസമ്പന്നരായ പെൺകുട്ടികൾക്ക് പോലും നേരിടേണ്ടി വരുന്നു എന്നത് ഗൗരവകരമായ സംഭവമെന്നും സതീദേവി പ്രതികരിച്ചു.

പെൺകുട്ടിക്ക് എല്ലാവിധത്തിലുള്ള സഹായവും നൽകും. നിയമപരമായും പിന്തുണ നൽകും. പെൺകുട്ടികൾ പ്രതികരിക്കാൻ മുന്നോട്ട് വരട്ടെയെന്നും സതീദേവി പറഞ്ഞു.

Share this story