പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ

പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും വിധിച്ചു. രണ്ട് ലക്ഷം രൂപ പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്

വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു. ശ്യാംജിത്ത് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു. പ്രണയം നിരസിച്ചതിന്റെ പകയിൽ വീട്ടിൽ അതിക്രമിച്ച് കയറി അതിക്രൂരമായി പ്രതി വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു

വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ 29 മുറിവുകളുണ്ടായിരുന്നു. ശ്യാംജിത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ സമയത്ത് വിഷ്ണുപ്രിയ വീഡിയോ കോൾ ചെയ്തുകൊണ്ടിരുന്ന പൊന്നാനി സ്വദേശി കേസിൽ പ്രധാന സാക്ഷിയായി. ആയുധം വാങ്ങിയതിന്റെയും പാനൂരിൽ എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങളും തെളിവായി.
 

Share this story