നാടിനെ നടുക്കിയ കൊലപാതകം: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ ഇന്ന് വിധി

vishnupriya

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ ഇന്ന് വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുക. പ്രണയം നിരസിച്ചതിന്റെ പകയിൽ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് വിഷ്ണുപ്രിയയെ വീട്ടിൽ കയറി കുത്തിയും ചുറ്റികയ്ക്ക് തലയ്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നു

2022 ഒക്ടോബർ 22നാണ് ക്രൂരമായ കൊലപാതകം നടന്നത്. പാനൂർ വള്ള്യായിലെ വീട്ടിൽ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് ശ്യാംജിത്ത് കയറി വന്നത്. വിഷ്ണുപ്രിയയെ ആദ്യം തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തി. പിന്നീട് കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തി. 

മരിച്ച ശേഷവും മൃതദേഹത്തിൽ കുത്തിപ്പരുക്കേൽപ്പിച്ചു. 29 മുറിവുകളാണ് ശരീരത്തിലാകെ ഉണ്ടായിരുന്നത്. വിഷ്ണുപ്രിയ താനുമായുള്ള ബന്ധം അവസാനിപ്പിച്ചതും പൊന്നാനി സ്വദേശി വിവിൻ രാജുവുമായി സൗഹൃദത്തിലായതുമാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചത്.
 

Share this story