തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ പാപ്പാൻ മരിച്ചു
Apr 11, 2026, 14:30 IST
തിരുവനന്തപുരം: തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പാപ്പാൻ മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് പാപ്പാനായ മൊയ്തീൻ മരിച്ചത്.
പരിക്കേറ്റതിനെ തുടർന്ന് മൊയ്തീനെ അടിയന്തിര ശസ്ത്രക്രിയക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ആനയുടെ ആക്രമണത്തിൽ മൊയ്തീന് വയറ്റിൽ കുത്തേൽക്കുകയും വാരിയെല്ലുകൾക്ക് ക്ഷതം സംഭവിക്കുകയുമുണ്ടായി.
പാപ്പാൻ ഭക്ഷണം കൊടുക്കുന്നതിനിടെയായിരുന്നു ആന ആക്രമിച്ചത്. പാപ്പാനെ ആന ചുഴറ്റി എറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇടഞ്ഞത് ശ്യാം എന്ന ഉണ്ണിക്കുട്ടനിന്ന ആന ആയിരുന്നു. മരിച്ച മൊയ്തീൻ രണ്ടാം പാപ്പാനാണ്. ഇത് നരുവാമൂട് സ്വദേശി സജിമോന്റെ ആനയാണിത്. ആനയുടെ തേറ്റ പല്ല് മൊയ്തീന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാക്കി എന്നാണ് റിപ്പോർട്ട്.
