ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗം; അവർക്കൊന്നും മറുപടിയില്ലെന്ന് എം വി ഗോവിന്ദൻ

govindan

ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമാണെന്നും അതിനൊന്നും പ്രതികരിക്കേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ പ്രതികളെ പോലീസ് പിടികൂടും. ആരെയെങ്കിലും നിയന്ത്രിക്കേണ്ട കാര്യമില്ല. സിബിഐ അന്വേഷണം അവസാന വാക്കല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

കോൺഗ്രസിന്റേത് രാഷ്ട്രീയ നിലപാടാണ്. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് കൂടുതൽ മനസ്സിലാകുന്ന കാലമാണിത്. ക്രിമിനൽ സംഘത്തിന്റെ ഭാഗമായവർക്ക് മറുപടിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അതേസമയം ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ ആകാശിനെ അറസ്റ്റ് ചെയ്യാനും നീക്കം നടക്കുന്നുണ്ട്.
 

Share this story