പത്മജക്ക് പാർട്ടി എല്ലാം നൽകി, ബിജെപിയിൽ പോയത് കോൺഗ്രസിനെ ബാധിക്കില്ല: ചെന്നിത്തല

chennithala

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. കെ കരുണാകരന്റെ മകളുടെ തീരുമാനം ദൗർഭാഗ്യകരമാണ്. പാർട്ടിയോട് ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. പത്മജ പോയത് കോൺഗ്രസിനെ ബാധിക്കില്ല. കോൺഗ്രസിന് ദോഷമുണ്ടാകുമെന്ന് കരുതുന്നവർക്ക് തെറ്റുപറ്റിയെന്നും ചെന്നിത്തല പറഞ്ഞു. 

കേരളത്തിൽ കോൺഗ്രസിന് ജീവൻ നൽകിയ നേതാവാണ് കെ കരുണാകരൻ. വർഗീയ ശക്തികൾക്കെതിരെ നിരന്തരം പോരാടിയ വ്യക്തി. അദ്ദേഹത്തിന്റെ മകൾക്ക് പാർട്ടി എല്ലാം നൽകിയിട്ടുണ്ട്. പാർലമെന്റിലേക്കും നിയമസഭയിലേക്കും മത്സരിച്ചു. കെപിസിസി സെക്രട്ടറി, രാഷ്ട്രീയകാര്യ സമിതി അംഗം, എഐസിസി അംഗം തുടങ്ങി എല്ലാമാക്കി. 

ഇതിൽസ കൂടുതൽ ഒരാൾക്ക് പാർട്ടിയിൽ നിന്ന് എന്താണ് നൽകാനുള്ളത്. തെരഞ്ഞെടുപ്പിൽ തോറ്റതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടി വിടുന്നത് ശരിയല്ല. പത്മജയുടെ ബിജെപി പ്രവേശനം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് കെ മുരളീധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വടകരയിൽ വൻ ഭൂരിപക്ഷത്തിൽ മുരളി ജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
 

Share this story